India

വാഹനങ്ങളില്‍ നമ്പര്‍പ്ളേറ്റും കളര്‍കോഡഡ് സ്റ്റിക്കറുകളും നിര്‍ബന്ധം

“Manju”

ശ്രീജ.എസ്

ഡല്‍ഹി: വാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റുകളും (എച്ച്‌ എസ് ആര്‍ പി) കളര്‍കോഡഡ് സ്റ്റിക്കറുകളും നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. 2019 ഏപ്രിലിനുമുമ്പ് രജിസ്റ്റര്‍ചെയ്ത വാഹനങ്ങളുടെ ഉടമകള്‍ക്കാണ് ഡല്‍ഹി ഗതാഗതവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇവരണ്ടും വാഹനങ്ങളില്‍ പിടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ ഏത് തരത്തിലുളള ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാനാണ് കളര്‍കോഡഡ് സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത്.

Related Articles

Back to top button