KeralaLatest

വീട്ടില്‍ കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍;

“Manju”

ലോക്ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം.വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്.

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാല്‍. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്. ദൃശ്യം 2വിന്റെ തിരക്കുകളിലേയ്ക്കാണ് ഇനി യാത്രയെങ്കിലും അവധി കിട്ടുമ്പോൾ വളമിടാനും വിളവെടുക്കാനും തൊടിയിലെത്തുമെന്ന് താരത്തിന്റെ ഉറപ്പ്.

Related Articles

Back to top button