KeralaLatest

ക്ഷീരസഹകരണ സംഘത്തിന് ഇനി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്. ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി മന്ത്രി കെ രാജു അറിയിച്ചു.

ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാനും കര്‍ഷകന് ന്യായമായ വില നല്‍കുന്നു എന്ന് ഉറപ്പു വരുത്താനും സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതോടെ കഴിയും. സംഘങ്ങളില്‍ ഇലക്‌ട്രോണിക് അക്കൗണ്ടിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനും, പാല്‍സംഭരണം, കാലിത്തീറ്റ വിതരണം തുടങ്ങിയവ രേഖപ്പെടുത്താനും സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിയും.

Related Articles

Back to top button