IndiaKeralaLatestThiruvananthapuram

ഐപിഎല്ല് :‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും, കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍

“Manju”

ശ്രീജ.എസ്

ഷാര്‍ജ : ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും, കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 07:30തിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഈ സീസണിലെ രണ്ടാം മത്സരത്തിനാണ് രാജസ്ഥാന്‍ ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 16റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിലൂടെ 216റണ്‍സ് നേടാന്‍ ടീമിന് സാധിച്ചു. നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.

മൂന്നാമത്തെ മത്സരത്തിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 97 റണ്‍സിന് വീഴ്ത്തിയിരുന്നു. കെ എല്‍ രാഹുലിന്റെ സെഞ്ചുറി നേട്ടത്തിലൂടെയാണ് ടീമിന് മികച്ച സ്‌കോറില്‍ എത്താനും വിജയം എളുപ്പമാക്കാനും സാധിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടുള്ള ആദ്യ മത്സരം തോല്‍വിയിലാണ് അവസാനിച്ചത്. രണ്ടു പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. രണ്ടു മത്സരങ്ങളിലും ജയിച്ച്‌ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്

Related Articles

Back to top button