KannurKeralaLatest

ആയുഷ്മാന്‍ ഭാരത് മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 4ന്

“Manju”

ശ്രീജ.എസ്

കണ്ണൂര്‍: ദേശീയ സേവാഭാരതി കണ്ണൂര്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ ഭാരത് മെഗാ മെഡിക്കല്‍ ക്യാമ്പിന് ഒക്ടോബര്‍ 4 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തുടക്കമാകും. കണ്ണൂര്‍ GVHS മുനിസിപ്പല്‍ ഹൈസ്ക്കൂളില്‍ വെച്ചു നടക്കുന്ന ക്യാമ്പില്‍ പരിശോധന നടത്തിയ ശേഷം പൂര്‍ണ്ണമായും സൗജന്യമായി കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തി സര്‍ജറി നടത്തിക്കൊടുക്കുന്നതായിരിക്കും.

ബൈപാസ് സര്‍ജറി, ഹൃദയം മാറ്റി വെക്കല്‍, ഡയാലിസിസ്, കിഡ്നി മാറ്റിവെക്കല്‍, മുട്ട് മാറ്റിവെക്കല്‍, കീ ഹോള്‍ സര്‍ജറി തുടങ്ങിയ ചികിത്സകള്‍ സൗജന്യമായി ക്യാമ്പിന്റെ ഭാഗമായി ചെയ്തു കൊടുക്കുന്നതായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്ററേഷനായി വിളിക്കേണ്ട നമ്പര്‍: 9744339713, 9946488365, 9447483668, 8138992455. ഈ സൗകര്യം ലഭ്യമാകുക റേഷന്‍ കാര്‍ഡിലെ അവസാന പേജില്‍ RSBY, PMJY, KASP, CHIS എന്നീ സീലുകള്‍ ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍ക്കാണ്.

Related Articles

Back to top button