Kannur

പയ്യന്നൂർ ഇനി KL 86

“Manju”

അനൂപ്.എം.സി
പയ്യന്നൂർ: താലൂക്കിൽ അനുവദിച്ച സബ് ആർ.ടി ഓഫീസ്( കെ.എൽ – 86) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു .പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കണ്ണുർ ആർ.ടി.ഒ ഇ എസ്.ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
വെള്ളൂർ പോസ്റ്റോഫീസിനു സമീപത്തെ HR പ്ലാസ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനും മറ്റുമായി രണ്ടുകിലോ മീറ്റർ ദൂരത്ത് ചെറുപുഴ റോഡിലുള്ള ഏച്ചിലാം വയലിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് ആരംഭിക്കുന്നതോടെ ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ടാക്സ്, വാഹന റജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന തുടങ്ങിയ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.ജോയിൻ്റ് RTO ,മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ,രണ്ട് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് അക്കൗണ്ട്, രണ്ടു ക്ലർക്കുമാർ എന്നിങ്ങനെ 7 ഉദ്യോഗസ്ഥരാണ് ഓഫീസിൽ ഉണ്ടാവുക.KL 86ആണ് ഇവിടേക്ക് അനുവദിച്ച റജിസ്ട്രേഷൻ നമ്പർ.ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ണൂർ, തളിപ്പറമ്പ് RT ഓഫീസിലെ തിരക്ക് കുറയും.

Related Articles

Back to top button