Thrissur

സഹകരണ തെരഞ്ഞെടുപ്പ് നിർത്തിവെച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ കോവിഡ്‌ വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചാലക്കുടി താലൂക്കിലെ ആർ 11 86 പരിയാരം മൾട്ടിപർപ്പസ് സഹകരണസംഘം, മുകുന്ദപുരം താലൂക്കിലെ ആർ 227 കല്ലൂർ സർവീസ് സഹകരണ ബാങ്ക് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകൾ തൽസ്ഥിതി പരിശോധിച്ച് മുൻകൂർ അനുമതി നേടിയ പക്ഷം മാത്രമേ നടത്തുന്നുള്ളൂ എന്ന് സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ഉറപ്പുവരുത്തേണ്ടതാണ്. ഈ ഉത്തരവ് നടപ്പാക്കാ തിരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നപക്ഷം 2005 ദുരന്തനിവാരണ നിയമം വകുപ്പ് 51, 56 എന്നിവ പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button