IndiaKeralaLatestThiruvananthapuram

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകള്‍, കോളേജുകള്‍, തിയേറ്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

“Manju”

സിന്ധുമോള്‍ . ആര്‍
ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 ‘ മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്കൂളുകളും കോളേജുകളും തുറക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കിയെങ്കിലും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഓരോ സംസ്ഥാങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുമതിയുണ്ടാകും. ഹാജര്‍ നിര്‍ബന്ധമാക്കില്ല. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ അനുമതിയുള്ളു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിവ തുറക്കുമ്പോള്‍ വിദൂര വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം നല്‍കണം. സയന്‍സ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കുന്നതിനും അവസരം നല്‍കേണ്ടതുണ്ട്.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കുമൊപ്പം തന്നെ സിനിമ തിയേറ്ററുകള്‍ക്കും ഒക്ടോബര്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്മെന്റ് സോണിലല്ലാത്ത തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്സുകള്‍ക്കുമാണ് തുറന്ന് പ്രവര്‍ത്തിക്കാനാകുക. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു എന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കും.

Related Articles

Back to top button