KeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

“Manju”

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം |  Kairali News | kairalinewsonline.com

സിന്ധുമോള്‍ . ആര്‍

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
കെ. ടി റമീസ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. കാരാട്ട് ഫൈസലിനെതിരെ നിര്‍ണായക തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും നിര്‍ണായകമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസല്‍ പലതവണ എത്തിയതായി സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ ഉന്നതരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button