
അരുൺ. എ
കടപ്പ: ആന്ധ്രപ്രദേശിലെ , കടപ്പയിൽ മാത്രം 36 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത് .ഈ പാശ്ചാത്തലത്തിൽ കടപ്പ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും മറ്റുള്ള കർശന നടപടികളും സ്വീകരിച്ചു വരുന്നു.
കടപ്പ ടൗൺ കഴിഞ്ഞാൽ മറ്റുള്ള ഭാഗങ്ങളിൽ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നതിനാൽ കൃഷിചെയ്ത പച്ചക്കറികൾ പൊതുവേ വിറ്റ തീരാത്ത സാഹചര്യം ആണ് കാണാൻ കഴിയുന്നത് .ഇന്നലെ മാർക്കറ്റിൽ പതിനഞ്ചോളം കടയിൽ 150 മുതൽ 200 വരെ റോബസ്റ്റ പഴക്കുലകൾ ആണ് ഇറക്കിയത്. വില ഒരു ഡസന് 10 രൂപ മാത്രം. മാർക്കറ്റ് അടയ്ക്കുമ്പോൾ വിൽക്കാത്ത സാധനങ്ങൾ ഉപേക്ഷിച്ചു പോകുന്ന ദയനീയ അവസ്ഥയാണ് കണ്ടുവരുന്നത്. മറ്റുള്ള സാധനങ്ങളുടെ വിലയും ഏകദേശം ഇതുപോലെ ഒക്കെ തന്നെയാണ് തക്കാളി ഒരു കിലോ 6 രൂപ, മുളക് ഒരു കിലോ 10 രൂപ കോവയ്ക്ക ഒരു കിലോ 15 രൂപ വെണ്ടയ്ക്ക ഒരു കിലോ 20 രൂപ ഇതാണ് ഇവിടത്തെ അവസ്ഥ. നിലവിലെ സ്ഥിതി കൂടുതൽ ദിവസങ്ങളിൽ തുടർന്നാൽ,കർഷകരും കച്ചവടക്കാരും ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോവുമെന്ന ആകുലതയിലാണ് . ഇവിടത്തെ പ്രധാന മാർക്കറ്റിന്റെ പരിസരം റെഡ് സോൺ ആയതിനാൽ മാർക്കറ്റ് പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത് പത്തുമണി കഴിഞ്ഞാൽ പോലീസ് കർശന നിലപാട് സ്വീകരിക്കുന്നതിനാൽ ടൗൺ പൂർണമായും നിശ്ചലമാണ്.
സംസ്ഥാനത്ത് ഇന്നുവരെ 525 കോവിഡ് 19 കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അതിൽ 20 പേർക്ക് സുഖമാവുകയും 14 പേർ മരണപെടുകയും ചെയ്തു