IndiaKeralaLatest

ട്യൂഷന്‍ അദ്ധ്യാപികയില്‍ നിന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

അമരാവതി : ആന്ധ്രാപ്രദേശില്‍ പതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ അദ്ധ്യാപികയില്‍ നിന്ന് കോവിഡ് ബാധിച്ചു . ആരോഗ്യവകുപ്പ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു . അവരില്‍ 8നും 12 നും ഇടയില്‍ പ്രായമുള്ള 14 കുട്ടികളും ഉള്‍പ്പെടുന്നു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാവരും ഒരേ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്നവരാണെന്ന് കണ്ടെത്തിയത്.
കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത ദമ്പതികള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ക്ലാസ് നടത്തിയതിന്റെ പേരില്‍ അദ്ധ്യാപക ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു .

Related Articles

Back to top button