IndiaKeralaLatestThiruvananthapuram

ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തല പറയുന്നത്. ഡി.ജി.പിക്ക് ചെന്നിത്തല പരാതി നല്‍കിയിരിക്കകുയാണ്.

സ്വപ്നക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലക്ക് ലഭിച്ചതായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. യു.എ.ഇ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം

Related Articles

Back to top button