KeralaLatestThiruvananthapuram

ഗൃഹനാഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട്. ഗൃഹനാഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയ്യേറ്റ് സബര്‍മതി ലൈന്‍ ചരുവിള വീട്ടില്‍ ഗോപിനാഥന്‍ ചെട്ടിയാര്‍(70)ആണ് മരിച്ചത്. വെള്ളിയാഴ്ച  ഉച്ചക്ക്  12 മണിയോടെ മാണിക്കമംഗലം തോടിന്റെ  പറവിളക്കോണം ഭാഗത്ത് മൃതദേഹം കാണപ്പെടുകയായിരുന്നു. സാധനങ്ങള്‍ വാങ്ങാനായി 11 മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്.  വരമ്പിലൂടെ  നടക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ് മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.  വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഭാര്യ. ഓമന. മക്കള്‍. മിനി, സുജ.  മരുമക്കള്‍, അശോകന്‍, പ്രദീപ്.

Related Articles

Back to top button