IndiaKeralaLatest

പിഎം കെയര്‍ഫണ്ട് ഡല്‍ഹി എന്തുചെയ്തെന്ന് അസം മന്ത്രി

“Manju”

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചു അസം ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ‘പ്രോട്ടോക്കോള്‍ ലംഘനം’ നടത്തിയതിനെതിരെയാണ് ഹിമാന്ത ശര്‍മ രംഗത്തെത്തിയത്.

പ്രിയ കെജ്രി വാള്‍, കൊറോണ വ്യാപനത്തിന് ശേഷം ഇതുവരെ എട്ട് ഓക്‌സിജന്‍ പ്ലാന്റുകളാണ് അസം നിര്‍മിച്ചത്. 2020 ഡിസംബറില്‍ എട്ട് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് അങ്ങേയ്ക്കു പിഎം കെയര്‍ ഫണ്ട് വഴി ലഭിച്ചതാണ്. ഒരെണ്ണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും എന്തിനാണു പ്രധാനമന്ത്രിയെ പഴി പറയുന്നത് എന്നാണ് അസം മന്ത്രിയുടെ ചോദ്യം.

കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസോളിസിറ്റര്‍ ജനറലും രംഗത്തെത്തിയിരുന്നു. കരയുന്നൊരു കുട്ടിയെപ്പോലെ പെരുമാറുന്നതില്‍നിന്നു ഡല്‍ഹി സര്‍ക്കാര്‍ പിന്തിരിയണമെന്നായിരുന്നു തുഷാര്‍മേത്തയുടെ താക്കീത്.

‘എനിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാമെങ്കിലും ഉത്തരവാദിത്വ ബോധം ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. മേയിലും ജൂണിലും വന്‍ വര്‍ധനയുണ്ടാകാമെന്നും ഏറ്റവും മോശം സാഹചര്യം നേരിടാന്‍ രാജ്യം ഒരുങ്ങിയിരിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 480 ടണ്‍ ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ വലിയ ദുരന്തമാണു കാത്തിരിക്കുന്നതെന്നു ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുന്നു തുഷാര്‍മേത്തയുടെ രൂക്ഷ പ്രതികരണം.

Related Articles

Back to top button