InternationalLatest
ഷെറില്‍ സാന്‍ഡ്ബര്‍ഗ് മെറ്റയില്‍ നിന്ന് സ്ഥാനമൊഴിയുന്നു
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്കിന്റെ വളര്‍ച്ചയില്‍ സക്കര്ബര്ഗിനോടൊപ്പം നിര്‍ണായക പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറിന് സാന്‍ഡ്ബര്‍ഗ് മെറ്റ വിടുന്നു. എന്നാല്‍, മെറ്റ ബോര്‍ഡിലെ ഡയറക്ടര്‍ സ്ഥാനം സാന്‍ഡ്ബര്‍ഗ് തുടരും.
2008 ലാണ് ഷെറിന് സാന്‍ഡ്ബര്‍ഗ് ഫെയ്സ്ബുക്കില്‍ ചേര്‍ന്നത്. കൂടാതെ, ഫെയ്സ്ബുക്കിന്റെ ഉടമസ്ഥ കമ്പനിയായ മെറ്റയില്‍ രണ്ടാം സ്ഥാനം സാന്ഡ്ബര്ഗിനായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെറ്റയുടെ പ്രധാന ആപ്പുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചര്‍ എന്നിവയുടെ മേല്‍നോട്ട ചുമതലയുള്ള പുതിയ സിഒഒ ആയി ഹാവിയര്‍ ഒലിവന്‍ സ്ഥാനമേല്‍ക്കും.