IndiaKeralaLatestThiruvananthapuram

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ തമിഴ്നാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അണക്കെട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കേരളം പുനഃസ്ഥാപിക്കുന്നില്ലെന്നും വള്ളക്കടവില്‍ നിന്ന് ഗാട്ട് റോഡ് വഴി മുല്ലപ്പെരിയാറിലേക്കുള്ള ആറ് കിലോമീറ്റര്‍ അപ്രോച്ച്‌ റോഡ് നന്നാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ആരോപിക്കുന്നു.

അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ മേല്‍നോട്ട സമിതി രൂപീകരിച്ച സബ് കമ്മിറ്റി പിരിച്ച്‌ വിടരുതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍
2000 മുതല്‍ മുല്ലപ്പരിയാര്‍ അണക്കെട്ടില്‍ വൈദ്യതി കണക്ഷന്‍ ഇല്ലെന്ന് പറയുന്നു.

മുല്ലപ്പെരിയാറിലെ ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്താന്‍ കേരളം സഹകരിക്കുന്നില്ല. 23 മരങ്ങള്‍ മുറിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കുന്നില്ല. അപ്രോച്ച്‌ റോഡിലെ അറ്റകുറ്റപണി അനിശ്ചിതമായി നീളുകയാണെന്നും കോടതിയെ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നില്ലെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.

Related Articles

Back to top button