IndiaLatest

ഭൂഉടമകൾക്ക് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണ പദ്ധതിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിയ്ക്കും

“Manju”

ശ്രീജ. എസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉടമസ്ഥാവകാശ പദ്ധതിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിയ്ക്കും. ഗ്രാമീണ മേഖലയിലെ ഭൂ ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിക്കുക.

6.62 ലക്ഷം ഗ്രാമങ്ങളില്‍ നാലു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും.
ഗ്രാമീണരുടെ സാമ്പത്തിക ആസ്തി കണക്കാക്കി വായ്പയും മ​റ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പര്‍ട്ടി കാര്‍ഡ്. ബാങ്കുകളില്‍ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഉപയോഗിക്കാം.

ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ‌്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് പ്രധാനമന്ത്രി ഇന്ന് കാര്‍ഡ് വിതരണം ചെയ്യും.

Related Articles

Back to top button