IndiaLatest

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

“Manju”

രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്നത്തെ ആദ്യവിലവിവരങ്ങള്‍ അനുസരിച്ച്‌ ദേശീയ തലത്തില്‍ സ്വര്‍ണ്ണം (22 കാരറ്റ്) പവന് 640 രൂപ കുറഞ്ഞ് 34400 രൂപയിലെത്തി നില്‍ക്കുകയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4300 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണ്ണത്തിനും ഇതേ വിലയിടിവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 640 രൂപ കുറഞ്ഞതോടെ 35200 രൂപയാണ് പവന് വില. ഗ്രാമിന് 4400 രൂപയും.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയൊക്കെ സ്വര്‍ണ്ണ വിലയെ ബാധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നില്‍ക്കുകയാണ്. –

മാര്‍ച്ച്‌ 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച്‌ പതിനേഴോടെയാണ് നേരിയ വര്‍ധനവുണ്ടായത്. മാര്‍ച്ച്‌ 18 ന് രാജ്യാന്തര തലത്തില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകള്‍ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളില്‍ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച്‌ ഉയരാന്‍ തുടങ്ങി. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വളര്‍ന്നതോടെ കൂടുതല്‍ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ ടണ്‍ കണക്കിന് സ്വര്‍ണ്ണം ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

Related Articles

Back to top button