KeralaLatest

ഇടുക്കിയിൽ മുന്ന് ഹോട്ട് സ്പോട്ട്കൂടി

“Manju”

 

ബിനു കല്ലാർ .

ഇടുക്കി ജില്ലയിൽ മൂന്ന് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കരുണാപുരം, മൂന്നാർ, ഇടവെട്ടി എന്നീ പഞ്ചായത്തുകളെയാണ് ഹോട്ട് സ്പോട്ടുകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഇന്നും ഇടുക്കിയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും,മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഇടുക്കി ജില്ലയ്ക്കകത്തും, പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം, ധരിക്കാത്തവര്‍ക്കെതിരെ കേസെടുക്കും. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളൊ, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊ തുറക്കില്ലാ. ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ മെഷീന്‍ സജ്ജീകരിക്കാനുള്ള സംവിധാനമില്ല.അതേസമയം, കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ജില്ല. ഇടുക്കിയിൽ ടെസ്റ്റിനുള്ള സംവിധാനമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധന നടത്തുന്നത്. പരിശോധനകളുടെ എണ്ണം കൂടുന്നതിനാല്‍ എറണാകുളത്തും, ആലപ്പുഴയിലേക്കും പരിശോധനക്ക് അയക്കാനുള്ള നടപടികല്‍ സ്വീകരിക്കേണ്ടതായി വരും.പിസിആര്‍ മെഷീന്‍ പുതിയത് വാങ്ങിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും എന്നാൽ ഇതിന്റെ ക്രമീകരണത്തിന് കുറഞ്ഞത് ഒരു മാസം എടുക്കുമെന്നും മന്ത്രി എം.എം മണി അറിയിച്ചു.

Related Articles

Leave a Reply

Back to top button