IndiaKeralaLatestThiruvananthapuram

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

“Manju”

സിന്ധുമോൾ. ആർ

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. ഈ വര്‍ഷത്തെ ആശയം ‘എന്റെ ശബ്ദം നമ്മുടെ തുല്യ ഭാവി’ യെന്നതാണ്. ലോക ജന സംഖ്യയില്‍ 50 ശതമാനത്തോളം സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങുന്നതാണെന്നാണ് കണക്കുകള്‍. ലിംഗപരമായ അസമത്വമങ്ങളില്ലാതെ അനീതിയും അക്രമണങ്ങളും ഇല്ലാതെ ജീവിതത്തില്‍ പുതിയ പാതകളിലൂടെ മുന്നേറാന്‍ ജീവിതത്തില്‍ പെണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് അന്താരാഷ്ട്ര ബാലികാ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്. നമുക്ക് മുന്നില്‍ മാതൃകയാകുന്ന പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, തടസങ്ങളെ അതിജീവിച്ച്‌ മുന്നേറുവാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുക.

വീടിനകത്തും പുറത്തും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അസമത്വങ്ങളും വെളിപ്പെടുത്തുന്നതിന് കൊവിഡ് കാലവും ഒരു കാരണമായി. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക. അവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുക. എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്.

Related Articles

Back to top button