IndiaKeralaLatestThiruvananthapuram

കോവിഡ് വ്യാപനം; കര്‍ണാടകയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

“Manju”

സിന്ധുമോൾ. ആർ

ബംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകര്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍, കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനയുള്ള ഒരു അവസ്ഥ വന്നാല്‍ നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ മതിയാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് വിദഗ്ധസമിതി സര്‍ക്കാരിന് നല്‍കിയ ഉപദേശം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടര്‍മാരും രോഗവ്യാപനം കൂടിനില്‍ക്കുന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ ആശങ്കയറിയിച്ചു.

Related Articles

Back to top button