IndiaKeralaLatestThiruvananthapuram

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കല്‍; വിദഗ്ദ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ അധ്യായന വര്‍ഷം ഇതുവരെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വിദഗ്ദ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ തലവന്‍ ജെ പ്രസാദാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുക. പല ഘട്ടങ്ങളിലായി സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിരുന്നില്ല.

ഈ മാസം 15 മുതല്‍ പല ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളടമക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതിനോട് യോജിക്കുന്നില്ല. കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിലും സ്‌കൂളുകള്‍ ഉടന്‍ തുറക്കേണ്ട എന്ന നിഗമനത്തിലാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അടുത്ത രണ്ട് മാസത്തിനുളളില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ല. അധ്യയന വര്‍ഷം നഷ്ടപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കാതെ, ജനുവരിക്ക് ശേഷം വേനലവധി ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ട് ക്ലാസുകള്‍ പൂര്‍ത്തീകരിക്കാമെന്ന ശിപാര്‍ശയാവും വിദഗ്ധ സമിതി സമര്‍പ്പിക്കുക എന്നറിയുന്നു. പ്ലസ്ടു, ഹൈസ്‌കൂള്‍ ക്ലാസുകളായും ആദ്യ ഘട്ടത്തില്‍ തുറക്കുക. മറ്റ് ക്ലാസുകളില്‍ ഈ അധ്യായന വര്‍ഷം സ്‌കൂള്‍ തുറക്കാനാകില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button