IndiaLatest

സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മഹര്‍ഷി അരവിന്ദനേയും സ്വാതന്ത്ര്യസമരസേനാനികളേയും അനുസ്മരിച്ച്‌ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മഹര്‍ഷി അരവിന്ദനേയും സ്വാതന്ത്ര്യ സമരബലിദാനകളേയും അനുസ്മരിച്ച്‌ പ്രധാനമന്ത്രി. രാജ്യത്തെ സുരക്ഷാ സേനകള്‍ ഇന്ന് നിര്‍വ്വഹിക്കുന്ന രാജ്യരക്ഷാകടമകള്‍ സ്വാതന്ത്ര്യത്തിന് മുമ്പ് സ്വന്തം ജീവന്‍ നല്‍കി സംരക്ഷിച്ചവരാണ് സ്വാതന്ത്ര്യസമരത്തില്‍ വീരബലിദാനം വഹിച്ചവര്‍. അരവിന്ദഘോഷിന്റെ ജന്മദിനം കൂടിയായ ഇന്ന് അദ്ദേഹം നെഞ്ചിലേറ്റിയ ഏറ്റവും വലിയ സ്വപ്‌നവും പ്രതിജ്ഞയും അഖണ്ഡഭാരതം എന്നതായിരുന്നു. ആ പ്രജിജ്ഞ പൂര്‍ണ്ണമാക്കേണ്ട ചുമതല നമുക്കുണ്ട്. രാജ്യം എല്ലാമേഖലയിലും ഒറ്റക്കെട്ടായിട്ടാണ് ആ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ധീരദേശാഭിമാനികളായ വീരവിപ്ലവകാരികള്‍, ധീരന്മാരായ രാജാക്കന്മാരും സ്ത്രീശക്തിയുടെ പര്യായമായ റാണിമാരും, സ്വാതന്ത്ര്യ സമരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരഭടന്മാരായി മാറി ജീവന്‍ സമര്‍പ്പിച്ച എല്ലാവരേയും ഇന്നു നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് നാം സ്വാതന്ത്ര്യത്തിന്റെ ശുദ്ധമായ ശ്വാസം വലിക്കുന്നുവെങ്കില്‍ ദശലക്ഷക്കണക്കിന് സഹോദരീ സഹോദന്മാരുടെ ബലിദാനം കൊണ്ടാണ്. ആ കരുത്ത് നമുക്ക് പ്രേരണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button