InternationalLatest

യു.എ.ഇ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ ഒഴിവാക്കി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: നാട്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യക്കാര്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. നാട്ടിലേക്ക് വരാന്‍ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് അറിയിച്ചു. ഇന്ത്യയും യു.എ.ഇയും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ബബിള്‍ കരാറില്‍ ഒപ്പിട്ടതിനാലാണ് രജിസ്ട്രേഷന്‍ ഒഴിവാക്കുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടത്തില്‍ 25 രാജ്യങ്ങളില്‍ നിന്നായി 873 വിമാന സര്‍വീസുകളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ യു.എ.ഇ അടക്കം 14 രാജ്യങ്ങളിലെ എയര്‍ലൈന്‍ കമ്പനികളുമുണ്ട്.

Related Articles

Back to top button