IndiaKeralaLatest

മലബാര്‍ സംസ്ഥാന രൂപീകരണത്തിന് പോപ്പുല‌ര്‍ ഫ്രണ്ട് ശ്രമം നടത്തുന്നു: കെ സുരേന്ദ്രന്‍

“Manju”

 

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്‍ലീം ലീ​ഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. വിജയ യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ബാം​ഗ്ലൂരില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായത്. 1921ല്‍ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവന്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികള്‍. കേരളം ഒരു അ​ഗ്നി പര്‍വ്വതത്തിന് മുകളിലാണ്. വടകര പുതുപ്പണത്ത് നിന്നുപോലും യു.പിയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ പോകുന്നു. ലൗജിഹാദ് നടത്തി പാവപ്പെട്ട പെണ്‍കുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീ​ഗിനാണെന്ന് ഉറപ്പാണ്. അവര്‍ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോണ്‍ഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാ​ഗത്തിനുള്ള റിസര്‍വേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്.
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. നല്ല സീറ്റൊക്കെ ലീ​ഗിന്റെ കയ്യിലാണ്. കൊടുവള്ളിയില്‍ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസര്‍വേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്. കോഴിക്കോട് സൗത്ത്, കുന്നമം​ഗലം തുടങ്ങി കോഴിക്കോട് ജില്ലയിലെ പല മണ്ഡലത്തിലും ഇനി ഭൂരിപക്ഷ വിഭാഗക്കാര്‍ക്ക് മത്സരിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തിന്‍റെ ഹീനമായ പരിശ്രമത്തിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. സി.പി.എമ്മിന്‍റെ ​ഗതികേടാണ് വിജയരാഘവന്‍റെ മലക്കം മറിച്ചിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button