IndiaKeralaLatestThiruvananthapuram

സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി കനി കുസൃതി, മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപിച്ചു. മികച്ച നടി ‘കനി കുസൃതി’ ആണ്. മികച്ച നടന്‍ സൂരജ് വെഞ്ഞാറമൂടാണ്. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മികച്ച ചിത്രം ‘വാസന്തി’ ആണ്. പ്രേക്ഷകര്‍ കാണാത്ത നിരവധി ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് മത്സരത്തിന് എത്തിയത്. മത്സരത്തിനെത്തിയതില്‍ 50 ശതമാനത്തില്‍ അധികം സിനിമകള്‍ നവാഗത സംവിധായകരുടേതായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പുരസ്കാര നിര്‍ണയം നടന്നിരിക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിയത് .

Related Articles

Back to top button