Latest

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാക്കാര്‍ക്ക് വിലക്കേര്‍പെടുത്തി യു.എ.ഇ

“Manju”

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജൂലൈ 25 വരെ സര്‍വീസില്ലെന്ന്​ എമിറേറ്റ്​സും 31 വരെ സര്‍വീസില്ലെന്ന്​ ഇത്തിഹാദും അറിയിച്ചതിന്​ തൊട്ടു പിന്നാലെയാണ്​ യു.എ.ഇ സിവില്‍ ഏവിയേഷ​ന്‍െറ സ്​ഥിരീകരണം. ഇതോടെ, പെരുന്നാള്‍ കഴിഞ്ഞ്​ മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക്​ വീണ്ടും മങ്ങലേറ്റു.

ഇന്ത്യയ്ക്ക്​ പുറമെ അഫ്​ഗാനിസ്​ഥാന്‍, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, നേപ്പാള്‍, പാകിസ്​താന്‍, ശ്രീലങ്ക, വിയറ്റ്​നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്​ വിലക്ക്​. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക്​ അനിശ്​ചിത കാലത്തേക്കായിരിക്കുമെന്ന്​ സിവില്‍ ഏവിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിച്ചാണ്​ പുതിയ സര്‍ക്കുലര്‍​.

ഈ രാജ്യങ്ങളിലെ കൊവിഡി​ന്റെ അവസ്​ഥ യു.എ.ഇ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടര്‍തീരുമാനമെന്നും സര്‍ക്കുലറില്‍ പറയുന്നു. നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ, ഇന്‍വസ്​റ്റര്‍ വിസ എന്നിവയുള്ളവര്‍ക്ക്​ യു.എ.ഇയില്‍ വരുന്നതിന്​ തടസമില്ല.

ഖത്തര്‍ ഓണ്‍അറൈവല്‍ വിസ അനുവദിച്ചതോടെ പുതിയൊരു ഇടത്താവളം കൂടി പ്രവാസികള്‍ക്ക്​ തുറന്നുകിട്ടുകയാണ്​. നിലവില്‍ ഉസ്​ബെകിസ്​താന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ്​ യു.എ.ഇയിലേക്ക്​ ഇന്ത്യക്കാര്‍ എത്തുന്നത്​. കൂടിയ ചെലവും അനിശ്​ചിതാവസ്​ഥയും മൂലം ഇവ തെരഞ്ഞെടുക്കാന്‍ പലരും മടിക്കുന്ന സാഹചര്യവും ഉണ്ട്​.

Related Articles

Back to top button