Thrissur

തോളൂര്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം 15 ന്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തോളൂര്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം 15 ന്
പ്രഥമ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം 16ന്

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതും ജില്ലയിലെ പ്രഥമ ഐ.എസ്.ഒ അംഗീകാരം നേടിയതുമായ തോളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജനകീയ പങ്കാളിത്തത്തോടെയും എം.എല്‍.എ, എം.പി. വികസന ഫണ്ടുകള്‍ ഉപയോഗിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സജ്ജീകരിച്ച ഡയാലിസിസ് സെന്റര്‍ ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
നിര്‍ദ്ധനരായ കിഡ്നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്താന്‍ ലക്ഷ്യമിട്ടാണ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2015-20 തദ്ദേശ ഭരണ കാലഘട്ടത്തില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡയിലിസിസ് സെന്റര്‍ നടപ്പിലാക്കിയ പ്രഥമ ബ്ലോക്ക് പഞ്ചായത്താണ് പുഴയ്ക്കല്‍. മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിനെ സംസ്ഥാനത്തെ പ്രഥമ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഒക്ടോബര്‍ 16-ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. ചടങ്ങുകളില്‍ അനില്‍ അക്കര എം എല്‍ എ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles

Back to top button