KeralaLatestThrissur

തൃശൂർ ജില്ലയിൽ കൂടുതൽ കണ്ടെയ്മെന്റ് സോണുകൾ

“Manju”

ബിന്ദുലാൽ തൃശൂർ

 

കോവിഡ് 19 വ്യാപന സാധ്യതയെ തുടർന്ന് ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ കൂടെ പ്രഖ്യാപിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ 04, 14, വാർഡുകൾ, മറ്റത്തൂരിലെ 10, 11, 21 വാർഡുകൾ, എരുമപ്പെട്ടി 9-ാം വാർഡ്, പോർക്കുളം 3-ാം വാർഡ്, ചേലക്കര 17-ാം വാർഡ്, അളഗപ്പനഗർ 7-ാം വാർഡ്, പുത്തൻച്ചിറ 6-ാം വാർഡ്, കടവല്ലൂർ 12, 13 വാർഡുകൾ, വരന്തരപ്പിളളി 9-ാം വാർഡ്, ദേശമംഗലം 11, 13, 14, 15 വാർഡുകൾ, വരവൂർ 8, 9 വാർഡുകൾ, മാള 16-ാം വാർഡ്, തൃശൂർ കോർപ്പറേഷൻ 36-ാം ഡിവിഷൻ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകൾ.
നേരത്തെ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവൻ ഡിവിഷനുകളും, മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും തൃക്കൂർ ഗ്രാമപഞ്ചായത്തിലെ 07, 08, 12, 13 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 02, 03 വാർഡുകൾ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 10 വാർഡ്, വരവൂർ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകൾ, പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ, കുന്ദംകുളം നഗരസഭയിലെ 03,07,08,10,11,12,15,17,19,20,21,22,25,26,33 ഡിവിഷനുകൾ , ഗുരുവായൂർ നഗരസഭയിലെ 35 ആം ഡിവിഷൻ, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 04, 05 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 05,07,17,18 വാർഡുകൾ, ചൊവ്വന്നൂരിലെ 01 വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ്, ആളൂർ ഗ്രാമപഞ്ചായത്തിലെ 01 വാർഡ് , കൊരട്ടിഗ്രാമപഞ്ചായത്തിലെ 01 വാർഡ്, താന്യം ഗ്രാമപഞ്ചായത്തിലെ 09,10 വാർഡുകൾ, കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്തില് 4, 5, 6, 7, 8, 14 വാർഡുകൾ കാറളം ഗ്രാമപഞ്ചായത്തിലെ 13,14 വാർഡുകൾ തൃശൂർ കോർപറേഷനിലെ 49-ാം ഡിവിഷൻ എന്നിവ കണ്ടെയ്ൻമെൻറ് സോണുകളായി തുടരും

Related Articles

Back to top button