Thrissur

ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ലോക സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 19, 20 തിയ്യതികളില്‍ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്, സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജ് കുട്ടനെല്ലൂര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവും സംയുക്തമായാണ് ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്‌സ് പ്രായോഗിക ജീവിതത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന വര്‍ക്ക്‌ഷോപ്പ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ പി.വി.ബാബു ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പില്‍ മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ forms.gle/kKU3g4LSxbpeFq8G6 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0487-361339,94008 39525

Related Articles

Back to top button