KeralaLatestThrissur

സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശ്ശൂര്‍ പൂരം നടത്തുമെന്ന് ജില്ലാ കളക്ടര്‍

“Manju”

തൃശ്ശൂര്‍: സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശ്ശൂര്‍ പൂരം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനത്തെ പരമാവധി കുറയ്ക്കും. ഏതൊക്കെ ചടങ്ങ് വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും 15 ആന വേണമെന്ന ദേവസ്വത്തിന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും കളക്ടര്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുക്കും. ഈ മാസം 9ന് വീണ്ടും യോ​ഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തൃശ്ശൂര്‍ പൂരത്തിന് മൂന്ന് ആനകള്‍ മാത്രമെ അനുവദിക്കൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിലിടഞ്ഞ് നില്‍ക്കുകയാണ് പാറമേക്കാവ് ദേവസ്വം. 15 ആനയെ അനുവദിക്കണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. പൂരത്തിന് മൂന്നു ആനയെ കൂടി കൊണ്ടുവന്നാല്‍ കോവിഡ് കൂടുമോയെന്നാണ് ദേവസ്വത്തിന്റെ ചോദ്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് ദേവസ്വം ബോര്‍ഡ് ഉന്നയിക്കുന്ന ചോദ്യം. ആളുകളെ വേണമെങ്കില്‍ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Articles

Back to top button