Kerala

“ആറ്റിങ്ങൽ-വെഞ്ഞാറമൂട്- പുത്തൻപാലം റോഡ്” ടെണ്ടർ പബ്ലിഷ് ചെയ്തു.

“Manju”

ജ്യോതിനാഥ് കെ പി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഈ വർഷം ഗതാഗത യോഗ്യമാക്കാൻ തിരഞ്ഞെടുക്കപ്പെട്ട പ്രധാന ലീഡിങ് റോഡുകളിൽ ഉൾപ്പെട്ട “ആറ്റിങ്ങൽ-വെഞ്ഞാറമൂട്- പുത്തൻപാലം റോഡ്” ടെണ്ടർ പബ്ലിഷ് ചെയ്തു. 27/10/2020, 11.00 AM വരെ ടെണ്ടറിൽ പങ്കെടുക്കാം. 30/10/2020, 11.00 AM ന് ടെണ്ടർ തുറക്കും. ആറ്റിങ്ങൽ മുതൽ വെഞ്ഞാറമൂട് വഴി പുത്തൻപാലം വരെയുള്ള 27.1 കി.മീറ്റർ ദൂരമാണ് ആധുനികരീതിയിൽ നവീകരിക്കുക. ശബരിമല ഉത്സവകാലത്ത് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തീർഥാടകർക്ക് ഈ റോഡ് ഏറെ സഹായകരമാകും. ആറ്റിങ്ങലിലൂടെ കടന്നു പോകുന്ന ദേശീയപാത, വെഞ്ഞാറമൂട്ടിൽ കൂടി കടന്നുപോകുന്ന സംസ്ഥാനപാത, പുത്തൻപാലത്ത് കൂടി കടന്നുപോകുന്ന അന്തർ-സംസ്ഥാന റോഡായ തിരുവനന്തപുരം-തെങ്കാശി റോഡ് എന്നീ പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡാണ് ആറ്റിങ്ങൽ-വെഞ്ഞാറമൂട്-പുത്തൻപാലം റോഡ്.

Related Articles

Back to top button