IndiaKeralaLatestThiruvananthapuram

ഇറ്റലിയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷം: 24 മണിക്കൂറിനിടെ 10,010 പേര്‍ക്ക് രോഗബാധ

“Manju”

സിന്ധുമോൾ. ആർ

റോം: ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ രോഗ വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 10,010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇറ്റലിയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി പതിനായിരം കടന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് 8,804 ആണ്. കോവിഡ് ബാധിച്ച്‌ 55 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന മരണസംഖ്യ 900 ആയിരുന്നു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച്‌ രോഗവ്യാപനം രൂക്ഷമാണെങ്കിലും മരണ സംഖ്യ കുറവാണെന്നതാണ് ആശ്വാസം.

അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാന്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, കായികവിനോദം, സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് ഇറ്റലിയിലായിരുന്നു. 36,427 പേര്‍ രോഗബാധയേറ്റ് മരിച്ചതോടെ ബ്രിട്ടന് പിന്നില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാമതായാണ് മരണസംഖ്യയില്‍ ഇറ്റലിയുടെ സ്ഥാനം.

Related Articles

Back to top button