KeralaLatest

എം.ജി സര്‍വകലാശാല ; ‍പരീക്ഷ എഴുതിയിട്ടും ഹാജരായില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തി

“Manju”

ശ്രീജ.എസ്

എംജി യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് ഫലം നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി ഇരുപതോളം പേരെ പരാജയപ്പെടുത്തി എന്നാണ് പരാതി ഉയര്‍ന്നത്. വിദൂര വിദ്യാഭ്യാസം വഴി പരീക്ഷയെഴുതിയ ഇരുപതോളം പേരുടെ ഫലത്തിലാണ് ഹാജരായില്ല എന്ന് രേഖപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

എറണാകുളം യു.സി കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ച ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് ഹാജരായില്ലെന്ന് കാണിച്ച്‌ പരാജയപ്പെടുത്തിയത്. വിദൂര വിദ്യാഭ്യാസം വഴി ബിഎ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളെയാണ് തോല്പിച്ചത്. എല്ലാവര്‍ക്കും ആബ്‌സെന്റ് രേഖപ്പെടുത്തിയത് ഒരേ വിഷയത്തിനാണ്. സംഭവത്തില്‍ പരാതിയുമായി യൂണിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

Related Articles

Back to top button