IndiaLatest

കോവിഡ്​ വാക്​സിന്‍ വിതരണത്തിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് പുത്തന്‍ പരീക്ഷണവുമായി മോദി സര്‍ക്കാര്‍ .ഡ്രോണുകളുടെ സഹായത്തോടെ കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത് .

എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലാണ്​ ഇത്തരത്തില്‍ ഡ്രോണുകളുടെ സഹായത്തോടെ വാക്​സിന്‍ വിതരണം നടത്തുക. കാണ്‍പൂര്‍ ഐ.ഐ.ടി ഇതിനെ കുറിച്ച്‌​ പഠനം നടത്തിയിരുന്നു. ഈ പഠനത്തില്‍ ഡ്രോണിന്റെ സഹായത്തോടെയുള്ള വാക്​സിന്‍ വിതരണം സാധ്യമാണെന്ന്​ കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ വാക്​സിന്‍ വിതരണം നടത്തുന്നതിനായി കമ്പനികളെ സര്‍ക്കാര്‍ തേടിയിട്ടുണ്ട്​. നിലവില്‍ തെലങ്കാനയാണ്​ ഇത്തരത്തില്‍ വാക്​സിന്‍ വിതരണം ​നടത്തുക .

പരമാവധി 35 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രോണുകളാവും വാക്‌സിനേഷന്‍ യജ്ഞത്തിനായി ​ ഉപയോഗിക്കുക. 100 മീറ്റര്‍ ഉയരത്തില്‍ വരെ ഇവക്ക് പറക്കാന്‍ സാധിക്കും . ഇതിനായി താല്‍പര്യപത്രമാണ്​ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്​. വൈകാതെ ഇക്കാര്യം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

Related Articles

Back to top button