KeralaLatestThiruvananthapuram

ഇന്ന് സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ അഞ്ചുപേര്‍ മരിച്ചു. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ സ്വദേശി എം ഡി ദേവസി, വയനാട് കാരക്കാമല സ്വദേശി മൊയ്തു , കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം സ്വദേശികളായ കൂട്ടിയപ്പു, മൊയ്തുപ്പ എന്നിവരാണ് മരിച്ചത്.

കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്നു എം ഡി ദേവസി. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞമാസം 25നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു. മാനന്തവാടി ജില്ലാആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൊയ്തു മരിച്ചത്. കിഡ്‌നി, കരള്‍ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെയാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂര്‍ സ്വദേശി കൂട്ടിയപ്പു എന്നിവര്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മൊയ്തുപ്പ മരിച്ചത്. ഇദ്ദേഹത്തിന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

Related Articles

Back to top button