InternationalLatest

ഇന്ത്യ – തായ് വാൻ വാണിജ്യ ബന്ധത്തിനെതിരെ ചൈന

“Manju”

ശ്രീജ.എസ്

ബീജിംഗ് : തായ്‌വാനുമായി വാണിജ്യബന്ധത്തിലേര്‍പ്പെടാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ചൈന. ഇന്ത്യ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നും തായ്‌വാനോട് ഇടപെടുന്നത് വിവേകത്തോടെ ആയിരിക്കണമെന്നും വ്യക്തമാക്കിയാണ് ചൈനയിപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. ദിവസങ്ങള്‍ക്കു മുമ്ബ് ടിബറ്റന്‍ മേഖലയുടെ മേല്‍നോട്ടത്തിനായി അമേരിക്ക നിയമിച്ച റോബര്‍ട്ട്‌ ദെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ അധ്യക്ഷനായ ലോബ്സാംഗ് സാന്‍ഗേയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെതിരെയും ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയും അമേരിക്കയും ചൈനക്കെതിരെ നടത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ ചൈനയെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍.

Related Articles

Back to top button