Thrissur

ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് കുന്നംകുളത്ത്: ട്രാക്ക് നിർമാണത്തിന് ഖേലോ ഇന്ത്യയുടെ അനുമതി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

 

ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന് അന്തിമ അനുമതി ലഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. 7 കോടി രൂപ ചെലവിൽ കുന്നംകുളം ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നിർമാണം പൂർത്തിയായ ഫുട്ബോൾ മൈതാനത്തിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിൽ ട്രാക്ക് നിർമിക്കുക. 8 ലൈൻ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, സുരക്ഷാവേലി, പവലിയൻ, ഡ്രസിങ് റൂമുകൾ ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ അന്തിമ അനുമതി വൈകുന്നത് കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അനുമതി വേഗത്തിലാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ട്രാക്ക് നിർമാണത്തിനുള്ള ഭൂമി കായികവകുപ്പിന് കൈമാറുന്നതിനുള്ള നടപടി വരുംദിവസങ്ങളിൽ പൂർത്തിയാക്കി സാങ്കേതിക അനുമതിയും വേഗത്തിലാക്കി മൂന്നുമാസത്തിനുള്ളിൽ ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക വകുപ്പിനാണ് നിർമ്മാണ ചുമതല.
പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ സ്പോർട്സ് ഹബ്ബായി കുന്നംകുളം മാറും. സംസ്ഥാന, അന്താരാഷ്ട്ര മത്സരങ്ങൾക്ക് കുന്നംകുളം വേദിയാകുന്നതോടെ നഗരത്തിലെ വാണിജ്യ കായികമേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button