InternationalLatest

റീനാ അമീറിക്ക് അഫ്ഗാന്റെ പ്രത്യേക ചുമതല

“Manju”

വാഷിംഗ്ടണ്‍: അഫ്ഗാനിലെ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്ക് മൂക്കുകയറിടാന്‍ അമേരിക്ക. സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങള്‍ കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളാക്കി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം.വിദേശകാര്യവകുപ്പില്‍ നിന്നുള്ള റീനാ അമീറിയെയാണ് നിയോഗിച്ചിട്ടുള്ളത്.
‘റീനാ അമീറിയെ ഏറെ സന്തോഷത്തോടെയാണ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. അഫ്ഗാന്‍ വിഷയത്തില്‍ സ്ത്രീകളുടെ മേഖലയിലേക്ക് റീനാ അമീറിയെ സ്വാഗതം ചെയ്യുന്നു. അവിടെ സ്ത്രീകളും പെണ്‍കുട്ടികളും പൊതു മനുഷ്യാവകാശങ്ങളും പ്രതിസന്ധിയിലാണ്. ഇരുപത് വര്‍ഷമായി അഫ്ഗാന്‍ വിഷയത്തില്‍ ഏറെ പരിചയ സമ്ബന്നയായ ഉദ്യോഗസ്ഥയാണ് റീന അമീറി. ജനാധിപത്യപരമായ ശാന്തിയും സമാധാനവും അഫ്ഗാനില്‍ പുലരുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.’ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
അഫ്ഗാനില്‍ സ്ത്രീകള്‍ മാത്രമല്ല, ന്യൂനപക്ഷ സമൂഹങ്ങളടക്കം കടുത്ത ഭീഷണിയിലാണ്. ജനാധിപത്യപരമായ എല്ലാം മരവിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് അഫ്ഗാനിലേത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേതും പോലെ അഫ്ഗാനിലെ ഓരോ പൗരനും അവന്റെ ആശയം പറയാനും പ്രചരിപ്പിക്കാനും കുടുംബമായി ജീവിക്കാനും സാധിക്കണം. അതിന് അവര്‍ ലോകസമാധാ നത്തിന്റെ പാതയാണ് പിന്തുടരേണ്ടത്. എന്നാല്‍ നിലവിലെ നിയമങ്ങള്‍ അതിന് എതിരാണ്. ഈ നയം മാറ്റേണ്ടത് താലിബാനാണെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

Related Articles

Back to top button