IndiaKeralaLatest

81 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകള്‍; പ്രതിദിന കണക്കില്‍ മുന്നില്‍ കേരളം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 48,268 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് കോവിഡ് കേസുകള്‍ 81ലക്ഷം കടന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ ഇതുവരെ 81,37,119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74,32,829 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

പ്രതിദിന കണക്കില്‍ കുറവ് വരുന്നതും രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 59,454 പേരാണ് രോഗമുക്തി നേടിയത്. സജീവ കോവിഡ് കേസുകള്‍ ആറുലക്ഷത്തില്‍ താഴെയായി എന്നതും മറ്റൊരു ആശ്വാസ വാര്‍ത്തയാണ്. നിലവില്‍ 5,82,649 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

മരണനിരക്ക് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് ദിനംപ്രതി അഞ്ഞൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 551 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,21,641 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

Related Articles

Back to top button