Kerala

വിശപ്പിൻ്റെ വിളി: ഐ.എൻ.ടി.യു.സി. ജില്ലാ വ്യാപക സമരം നടത്തി. വി.എസ്.ശിവകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.

“Manju”

ജ്യോതിനാഥ് കെ പി:

തി രു വ ന ന്തപുരം : സർക്കാർ ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി നല്കിയിരുന്ന ഉച്ചഭക്ഷണം 2020 ഒക്ടോബർ 5 മുതൽ സർക്കാർ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമരങ്ങളുടെ തുടർച്ചയായി ജില്ലയിലെ എല്ലാ പ്രധാന ആശുപത്രി കൾക്കു മുമ്പിലും നടന്ന പ്രതിഷേധ സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മുൻ ആരോഗ്യ വകുപ്പു മന്ത്രി വി.എസ്സ്.ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌. ഭരണകാലത്ത് 2014 നവം: 30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണ് കോവിഡ് വ്യാപന കാലത്ത് ,പാവപ്പെട്ടവരും തൊഴിലാജികളും, സാധാരണക്കാരും ദുരിതമനുഭവിക്കുന്ന വേളയിൽ സർക്കാർ നിർദ്ദയം നിർത്തലാക്കിയതെന്നും ഇടതു സർക്കാരിന് പാവപ്പെട്ടവരോട് പ്രതിബദ്ധതയില്ലാത്തതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ആശുപത്രി രോഗികൾക്കും കുട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണം നിർത്തലാക്കിയതിലൂടെ വെളിവി യിരിക്കുന്നതെന്നും വി.എസ്.ശിവകുമാർ ചുണ്ടിക്കാട്ടി. ഐ.എൻ.ടി.യു.സി.അഖിലേന്ത്യാ സെകട്ടറി കെ.പി.തമ്പി കണ്ണാടൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ജി.സുബോധൻ, ആൻ്റണി ആൽബർട്ട്, ചാരാ ച്ചിറ രാജീവ്, വി.ലാലു, പരശുവയ്ക്കൽ പ്രഭ, ജോയി പോങ്ങോട്, ഹാജാ നസ്സിമുദ്ദീൻ, എം.ജെ.തോമസ്സ്,കരകുളം ശശി, അഖിൽ കൊച്ചു വീട്, അനിൽ, വിഴമുക്ക് സെയ്യദലി, നൗഷാദ് ഖാൻ, റാഫി മഞ്ച, ജോണി ജോസ്,കാച്ചാണി സനൽ, പാറ്റൂർ സുനിൽ, ഒ.എസ്സ്.രാജീവ് കുമാർ, വള്ളക്കടവ് ഷെമീർ തുടങ്ങിയവർ പ്രസംഗ

Related Articles

Back to top button