KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (14-2-2024,ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം മുപ്പത്തിരണ്ടാം ദിവസം.

  • ആശ്രമം ബ്രാഞ്ചുകളിൽ രാവിലെ 6/30 ന് ആരാധനയെത്തുടർന്ന് പുഷ്പസമർപ്പണം

  • പൂജിതപീഠം വിശിഷ്ടാതിഥികളെ ക്ഷണിക്കൽ തുടരുന്നു.

  • പൂജിതപീഠം വിഭവ സമാഹരണംതുടരുന്നു

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടികൾ

  • കൊല്ലം പ്രസ് ക്ലബിൽ വെച്ച് രാവിലെ 11 മണിക്ക് നടക്കുന്ന വർക്കല ദേവകുമാർ രചിച്ച തർപ്പണം നോവലിന്റെ പ്രകാശനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവ്വഹിക്കുന്നു. സർഗ്ഗ പ്രതിഭകളായ കുട്ടികളെ വേദിയിൽ ആദരിക്കുന്നു.

  • കിളിമാനൂർ തെക്കതിൽ ദേവീക്ഷേത്രത്തിൽ വൈകിട്ട് 6 മണിക്ക് നിറവ് സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും പരിപാടിയിൽ വിശിഷ്ടാതിഥിയായി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കുന്നു.

തിരിതെളിക്കൽ/ഉദ്ഘാടനം:

  • ആലപ്പുഴ ചന്ദിരൂർ ശാന്തിമന്ദിരത്തിൽ റ്റി.എസ്. രതീഷ് പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ തിരിതെളിക്കൽ നടക്കുന്നു രാവിലെ 10 മണിക്ക്. ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

  • കൊല്ലം മുണ്ടയ്ക്കൽ എച്ച്. & സി നഗറിൽ കൈക്കരപുരയിടത്തിൽ എസ്. മനുപ്രിയൻ പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കുന്നു. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തൃശ്ശൂർ ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

Related Articles

Back to top button