Uncategorized

ആദ്യ രക്ഷാദൗത്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചു

“Manju”

ന്യൂഡല്‍ഹി: രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി– 17 വിമാനത്തിലാണ് സംഘം തുര്‍ക്കിയിലേക്ക് യാത്രയായത്. ദുരിത ബാധിതര്‍ക്കായുള്ള ഭക്ഷണം, മരുന്ന് അടക്കമുളള ആവശ്യ വസ്തുക്കളും വിമാനത്തിലുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്.

തുര്‍ക്കിയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക ദൗത്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചത്. തുര്‍ക്കി സിറിയന്‍ അതിര്‍ത്തി മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 4000- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. മരണ സംഖ്യം എട്ടിരട്ടിവരെ ഉയര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭുകമ്പമുണ്ടായത്. പിന്നാലെ ഉച്ചയ്‌ക്കുശേഷം ഒന്നരയോടെ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.

 

 

 

 

Related Articles

Back to top button