Uncategorized

12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുത്തനെ ഉയരുന്നു. ഇന്ന് 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് ചൂട് ക്രമാതീതമായി ഉയരും. ഈ സാഹചര്യത്തില്‍ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുന്നതാണ്.

കഴിഞ്ഞ 50 വർഷത്തിനിടയിലെ ശരാശരി പ്രകാരം, ഇതാദ്യമായാണ് മിക്ക ജില്ലകളിലും താപനില 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരിക്കുന്നത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 8 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയായി മാറിയത് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

 

Related Articles

Back to top button