Thiruvananthapuram

കെഎസ്ആർടിസി റഫറണ്ടം ഡിസംബർ 30 ന്

“Manju”

തിരുവനന്തപുരം; കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ അം​ഗീകാരത്തിന് വേണ്ടിയുള്ള ഹിതപരിശോധന ഡിസംബർ 30 തിന് നടക്കും. കാലാവധി അവസാനിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറിൽ ഹിതപരിശോധന നടത്തുന്നത്. ഇതിന് മുന്നോടിയായി നവംബർ 13 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കരട് വോട്ടർ പട്ടിക നവംബർ 17 ന് പ്രസിദ്ധീകരിക്കും. 23 വരെ കരട് വോട്ടർ പട്ടികയിൽമേലുള്ള പരാതി സമർപ്പിക്കാം. അതിനുള്ള ഹിയറിം​ഗ് 25 ന് നടക്കും.തുടർന്ന് 30 തിന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ 2 ന് നാമനിർദ്ദേശ പത്രികൾ സമർപ്പിക്കാം. അന്ന് തന്നെ സൂഷ്മ പരിശോധന നടത്തി മാതൃകാ ബാലറ്റ് പേപ്പർ പ്രസിദ്ധീകരിക്കും. ഡിസംബർ 30 ന് രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെ വോട്ടെടുപ്പ് നടക്കും. 2021 ജനുവരി 1 ന് ഫലപ്രഖ്യാപനം നടത്തുക.

തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകൾ ഒരുക്കും, ശബരിമല ഡ്യൂട്ടി ഉള്ളവർക്ക് ആവശ്യമുള്ള പക്ഷം പമ്പയിൽ ഒരു പോളിം​ഗ് ബൂത്ത് ഒരുക്കാനുള്ള പദ്ധതിയും ഉണ്ട്. ഇലക്ഷൻ നോട്ടിഫിക്കേഷൻ തീയതിയായ നവംബർ 13 ന് റോളിലുള്ള ഏകദേശം 29,000 ജീവനക്കാർക്കാണ് വോട്ടവകാശം ഉള്ളത്. കഴിഞ്ഞ ഒരു വർഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവരെയാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുക.

Related Articles

Back to top button