IndiaKeralaLatestThiruvananthapuram

അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

“Manju”

സിന്ധുമോള്‍ ആര്‍​
​തിരുവനന്തപുരം: ബസ് ഓണ്‍ ഡിമാന്‍ഡ്‌ പദ്ധതി അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇതനുസരിച്ച്‌ പാലക്കാട്ടുനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിക്കഴിഞ്ഞു. നാഗര്‍കോവില്‍-തിരുവനന്തപുരം റൂട്ടില്‍ ഇത്തരം ബസുകള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്യാറ്റിന്‍കര-തിരുവനന്തപുരം, പാലക്കാട്-മണ്ണുത്തി, മാനന്തവാടി-കോഴിക്കോട് എന്നീ റൂട്ടുകളില്‍ ബസ് ഓണ്‍ ഡിമാന്‍ഡ്‌ സര്‍വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. കോവിഡ് വ്യാപകമായതോടെ വേണ്ടരീതിയില്‍ വിജയിച്ചില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസ് ഓണ്‍ ഡിമാന്‍ഡ്‌ സര്‍വീസുകള്‍ നടത്തിയത്.
40-ല്‍ കുറയാത്ത യാത്രക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ക്രമീകരിക്കുന്നതാണീ ബസ്. സ്ഥിരമായി ഒരു സ്ഥലത്തേക്ക് പോകുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ് ഈ സംവിധാനം തുടങ്ങിയത്. സമയകൃത്യതയും സ്റ്റോപ്പുകളുടെ കുറവുമാണ് ആകര്‍ഷണം. യാത്രക്കാര്‍ക്ക് സീറ്റ് നമ്പര്‍ രേഖപ്പെടുത്തി സീസണ്‍ ടിക്കറ്റ് നല്‍കും. മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നുണ്ട്. ഇത്തരം സര്‍വീസുകളില്‍ യാത്രചെയ്യുന്നവര്‍ ബസ്‌സ്‌റ്റാന്‍ഡിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ചില റൂട്ടുകളില്‍ ഇത്തരം ബസുകളില്‍ പത്രങ്ങള്‍ സൗജന്യമായി വായിക്കാന്‍ നല്‍കുന്നുണ്ട്.

Related Articles

Back to top button