KeralaLatest

മുജീബ് മാസ്റ്റര്‍ക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ്

“Manju”

ശ്രീജ.എസ്

തൃശൂര്‍: മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുജീബ് മാസ്റ്റര്‍ക്ക് ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. 25 വര്‍ഷമായി മതിലകം സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപകനാണ്.

അധ്യാപകന്‍ എന്ന നിലയിലും പ്രധാനാധ്യാപകന്‍ എന്ന നിലയിലും വിദ്യാലയത്തിനും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും നല്‍കിയ മികച്ച സേവനത്തിനാണ് അവാര്‍ഡ്. മാസ്റ്ററുടെ ശ്രമഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്‌എസ്‌എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടുകയും ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്‌എസ്‌എല്‍സി പരീക്ഷക്കിരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു.

വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി മികച്ച പി.ടി.എ.ക്കുള്ള ജില്ലാ പി.ടി.എ അവാര്‍ഡ് കഴിഞ്ഞവര്‍ഷം വിദ്യാലയത്തിന് ലഭിച്ചിരുന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പഠനത്തില്‍ സ്മാര്‍ട്ടാക്കാന്‍ മുജീബ് മാസ്റ്റര്‍ കാണിച്ച മിടുക്കും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ സ്‌കൂള്‍ നേടിയ മികവുമാണ് അദ്ദേഹത്തെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്.

Related Articles

Back to top button