KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടില്‍ ബിജെപിയില്‍ അടിയൊഴുക്ക്; ഒരു കൂട്ടം നേതാക്കള്‍ സി പി എമ്മില്‍

“Manju”

വെഞ്ഞാറമൂട്ടില്‍ ബിജെപിയില്‍ അടിയൊഴുക്ക്. ഒരു കൂട്ടം നേതാക്കള്‍ സി പി എമ്മില്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളില്‍ നിന്നുള്ള കൂടുമാറ്റം കൂടുതല്‍ ശക്തിയാകുന്നു. വെഞ്ഞാറമൂട്ടിലെ ഒരു വിബാഗം ബിജെപി നേതാക്കള്‍ സ പി എമ്മില്‍ ചേര്‍ന്നു.പട്ടികജാതി മോര്‍ച്ച വാമനപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് ,ബി ജെ പി വാമനപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മഹിള മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ഉഷ , നെല്ലനാട് മണ്ഡലം മഹിളാ മോര്‍ച്ച സെക്രട്ടറി അഞ്ജലി തുടങ്ങിയവരാണ് സിപി എമ്മില്‍ ചേര്‍ന്നത്.വെഞ്ഞാറമൂട്ടില്‍ നടന്ന സ്വീകരണ യോഗം ഡി കെ മുരളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. വി ശോഭകുമാര്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ എ സലിം, കെ മീരാന്‍, കെ ബാബുരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button