IndiaLatest

ഡൽഹിയിൽ ‘എണ്ണ മഴ’

“Manju”

‘എണ്ണ മഴ’ പെയ്യുന്നു എന്നറിയിച്ചു കൊണ്ട് ഡൽഹിയിലെ അഗ്നിശമന സേനകൾക്ക് ലഭിച്ചത് നിരവധി കോളുകൾ. ഞായറാഴ്ച വൈകുന്നേരം മുതൽക്കാണ് എണ്ണ മഴ പെയ്യുന്നു എന്നറിയിച്ചു കൊണ്ടുള്ള ഫോൺ കോളുകൾ സേനയ്ക്ക് ലഭിച്ചു തുടങ്ങിയത്. ഡൽഹിയിൽ പെയ്ത കനത്ത മഴയുടെ അകമ്പടി ആയാണ് ആളുകൾ ഇക്കാര്യം സേനയെ വിളിച്ച് അറിയിച്ചത്.

ഡൽഹി ഫയർ സർവീസ് മേഥാവി അതുൽ ഗാർഗ് പറയുന്നത് 55ലധികം കോളുകൾ ലഭിച്ചു എന്നാണ്. എണ്ണ മയമുള്ള മഴ എന്നും വെള്ളത്തിൽ എണ്ണയുടെ അംശമെന്നുമൊക്കെ ആളുകൾ വിവരമറിയിച്ചു. ബൈക്കുകളിൽ സഞ്ചരിക്കുന്നവർ എണ്ണ മഴയിൽ റോഡ് അധികമായി തെന്നുന്നു എന്നറിയിക്കാനും വിളിച്ചു.

കോളുകളുടെ അടിസ്ഥാനത്തിൽ സേന സംഭവം അന്വേഷിച്ചു എങ്കിലും എണ്ണയോ രാസപദാർത്ഥമോ മഴ വെള്ളത്തിൽ കണ്ടെത്താനായില്ല. നഗരത്തിൽ വായുമലിനീകരണം അധികമായിരുന്നതു കൊണ്ട് പൊടിയുമായി വെള്ളം കൂടിക്കലർന്ന് എണ്ണ പോലെ ആയതാവാമെന്ന് അതുൽ ഗാർഗ് പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button