KozhikodeLatest

കോഴിക്കോട് ‘കാരുണ്യം’ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

“Manju”

കോഴിക്കോട് : ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ എന്നീ യുവജന സംഘടനകൾ സംയുക്തമായി നടത്തുന്ന കാരുണ്യം ദ്വിദിന ക്യാമ്പ് ആരംഭിച്ചു. ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.പി. സുനികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനീതിയ്ക്കും അരാജകത്വത്തിനും എതിരെ യുവ തലമറയെ വാർത്തെടുക്കുന്നതിൽ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (മാർക്കറ്റിംഗ്) എം.രാധാകൃഷ്ണൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഇൻ ചാർജ്ജ്  സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി ചടങ്ങിൽ മഹനീയ സാന്നിദ്ധ്യം വഹിച്ചുഎം ചന്ദ്രൻ, സംഗീത ജിജോഷ്, സത്പ്രിയൻ എസ്. , കുമാരി വിനയധന്യ കെ എന്നിവർ കാരുണ്യം ദ്വിദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവേക് വി. സ്വാഗതം ആശംസിച്ച ചടങ്ങിന് കുമാരി അശ്വതി എ.പി കൃതജ്ഞത രേഖപ്പെടുത്തി.

ദ്വിദിന ക്യാമ്പിന്റെ ഭാഗമായി  ഹേമപാലൻ നയിക്കുന്ന വ്യക്തിത്വ വികസന ക്ലാസ് , സൈമ്പർ കുറ്റകൃത്യങ്ങളും മൊബൈൽ ദുരുപയോഗം എന്ന വിഷയത്തിൽ സൈബർ ക്രൈം സെൽ ഉദ്യോഗസ്ഥൻ  രഞ്ജിത്ത് നയിക്കുന്ന ബോധവൽകരണ ക്ലാസ്സ് , റിട്ട. എക്സൈസ്സ് ഉദ്യോഗസ്ഥൻ മോഹൻദാസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

Related Articles

Back to top button